ഒരു C1 വീരഗാഥ

ഹോസ്റ്റലിലെ അവസാന നാളുകള്‍, രാത്രി കാലങ്ങളിലെ ഹോസ്റ്റല്‍ ചാട്ടം കൂടുതല്‍ വ്യാപകമായി. ലക്‌ഷ്യം പങ്കജം ടാക്കീസ്‌ അല്ലെങ്കില്‍ കോളനിയിലുള്ള ടോണിയുടെ ഹൗസ്‌. ഹോസ്റ്റലില്‍ വോളീബോള്‍ ജ്വരം പടര്‍ന്നു പിടിച്ചത് ഇക്കാലത്താണ് . ഹോസ്റ്റല്‍ മുറ്റത്ത്‌ സ്ഥിരം ആയിരുന്ന ക്രിക്കറ്റ്‌ കളി നില്‍കാന്‍ കാരണം ഒരു പാവം തമിഴത്തി പെണ്ണിന്റെ പല്ല് ഇളക്കിയ ബിജോയിയുടെ സിക്സര്‍ ആയിരുന്നു. ഇതിനിടയില്‍ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട്‌ വന്നു. ഫുള്‍ പാസ്‌ ആയ കുറച്ചു പേര്‍ ട്രീറ്റ്‌ തന്നു. ഞങ്ങള്‍ കുറെ പേര്‍ അത് കഴിക്കയും ചെയ്തു. ഈ പതിവ് വലിയ മാറ്റം ഒന്നും ഇല്ലാതെ ലാസ്റ്റ് സെമസ്റ്റര്‍ വരെ രണ്ടു കൂട്ടരും തുടരന് പോണു. ഹോസ്റ്റല്‍ പൂട്ടുമെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ പലവഴിക്കും വീടന്വേഷണം തുടങ്ങി. അന്വേഷണം ഒടുവില്‍ c1 എന്ന സൂപ്പര്‍ സീനിയേര്‍സിന്റെ ഹോസ്റ്റല്‍ ആയിരുന്ന ഒരു വീട്ടില്‍ ചെന്നെത്തി നിന്നു.

ജീവിതത്തില്‍ അന്നേ വരെ ശീലിച്ചു പോന്ന ചിട്ട വട്ടങ്ങളും രീതികളും ചര്യകളും എല്ലാം തന്നെ മാറ്റി മറിക്കപെട്ട ഒരു കാലഘട്ടം അവിടെ തുടങ്ങുകയായിരുന്നു. ഫസ്റ്റ് ഇയര്‍ തന്നെ ഹോസ്റ്റല്‍ വിട്ടിരുന്ന കുറേ പേര്‍ c1 നു കുറച്ചു മാറി ശ്രീ കോട്ടേജ് വാടകക്കെടുത്തു. c1 നും ശ്രീ കോട്ടേജ് നും നടുവിലായി കടലിനും ചെകുത്താനും നടുകെന്ന പോലെ ലേഡീസ് ഹോസ്റ്റല്‍ നില കൊണ്ടു. തൃശൂര്‍ നിന്നും കൊച്ചിയില്‍ നിന്നും ബൈനോകുലെഴ്സ് മുന്നാറില്‍ പറന്നിറങ്ങി !!. c1 ലെ ദേശീയ വിനോദം ചീട്ടു കളി ആയിരുന്നു. കളിക്ക് സീറ്റ്‌ ഉറപ്പിക്കാന്‍ പലരും ക്ലാസ്സ്‌ കട്ട്‌ ചെയ്തു നേരത്തെ എത്തുന്ന അവസ്ഥ വരെയെത്തി. ഇരു ചെവികളിലും കുണുക്കും കടന്നു തലയില്‍ തൊപ്പിയും കഴുത്തില്‍ മാലയും അണിഞ്ഞു കൊണ്ടു പാതിരാത്രി വരെ യുദ്ധങ്ങള്‍ നടന്നു.

എന്റെ കമ്പ്യൂട്ടര്‍ മുന്നാറിലേക്ക് കെട്ടിയെടുത്തു. മിനി പ്രൊജക്റ്റ്‌ ആയിരുന്നു ലക്ഷ്യമെങ്കിലും c1 പിന്നീട് ഒരു മിനി ടാക്കീസ്‌ ആയി മാറുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞത്. അഴിച്ചു പണി പരമാവധി ആയപ്പോള്‍ C P U ഉപയോഗം മാറി ബുക്സ് മറ്റും വെക്കാനുള്ള ഷെല്‍ഫ്‌ ആയി രൂപന്തരപെട്ടു. ഡബിള്‍ കോട്ട് കട്ടിലിനു മുകളില്‍ ഇരുന്നു ചിലര്‍ digit, chip പോലുള്ള മാഗസിനുകള്‍ വായിച്ചു തകര്‍കുമ്പോള്‍ താഴെയിരുന്നു മറ്റു ചിലര്‍ മത്സരിച്ചു സിനിമ മംഗളം വായിച്ചു രസിച്ചു . ചില മുറികളില്‍ പൌലോ കൊയ്‌ലോ, ഡാന്‍ ബ്രൌണ്‍ തുടങ്ങിയവര്‍ കഥകള്‍ പറഞ്ഞപ്പോള്‍ മറ്റു ചില മുറികളില്‍ പമ്മന്‍ കഥകള്‍ പറഞ്ഞു കൊടുത്തു . നയന്‍താര മുതല്‍ ശില്പ ഷെട്ടി വരെയുള്ള തരുണീ മണികളെ ചുവരില്‍ കണി കണ്ടു കൊണ്ടായി ഒട്ടു മിക്ക പേരുടേയും പ്രഭാതം. സല്‍മാന്‍ ഖാന്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവര്‍കും ഇവര്‍കിടയില്‍ അല്പം ഇടം കിട്ടി എന്ന് പറയാം. സാക്ഷാല്‍ വിജയകാന്തിന്റെ ചിത്രം മാലയിട്ടു മുന്‍വശത്തെ മുറിയില്‍ തന്നെ ഞങ്ങള്‍ പ്രതിഷ്ടിച്ചു. പലരും അങ്ങേരെ തൊട്ടു വണങ്ങിയാണ് പരീക്ഷകള്‍ എഴുതാന്‍ പോയിരുന്നത്. സ്നേഹത്തോടെ ഒരാള്‍ക്ക് എത്രത്തോളം പുച്ഛം കൊടുക്കാന്‍ പറ്റുമോ അത്രയും ഞങ്ങള്‍ ഞങ്ങളുടെ പ്രിയ അണ്ണന് കൊടുത്തു.

മദ്യത്തിനും പുകവലിക്കും നിരോധനാജ്ഞ വെച്ചിരുന്നെങ്കിലും പതുക്കെ ഈ ശീലങ്ങള്‍ c1 നു അകത്തേക്ക് പ്രവേശിച്ചു. നല്ല തണുത്ത മഞ്ഞിനൊപ്പം ദുഷിച്ച പുക c1 ല്‍ ഇരച്ചു കയറി. വൃത്തിയും വെടിപ്പും വീട്ടില്‍ നിന്നും പതിയെ പറന്നകന്നു. വീട് മാത്രമല്ല ഞങ്ങള്‍ വീട്ടുകാരും ഈ ശീലങ്ങള്‍ മറക്കാന്‍ തുടങ്ങി. ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ സമൃദ്ധിയായി ചൂട് വെള്ളം കിട്ടിയിരുന്നു. ഇവിടെ അത്തരം സൌകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. കുളി ദിനംപ്രതിയില്‍ നിന്നും ഒന്നരാടവും പിന്നീട് ആഴ്ചയില്‍ ഒരിക്കലും ആയി മാറി. വെള്ളിയാഴ്ച പള്ളിയില്‍ പോകേണ്ടതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷലായില്ല !!. ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും c1 നു മുറ്റത്ത്‌ നിരന്നു നിന്നു കൊണ്ടുള്ള "Head Wash" ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. തല പോലും നനയ്കാതെ മുടി നിറയെ എണ്ണയും തേയ്ച്ചു കോളേജില്‍ വന്നിരുന്ന ഗേള്‍സിനെ കളിയാക്കാന്‍ ഈ head wash ഞങ്ങള്കൊരു കച്ചിതുരുംബായി.

ചപ്പു ചവറുകളും മറ്റും കുന്നു കൂടി വീടിനകത്തെ അവസ്ഥ പരിതാപകരമായിരുന്നു. ഡോറിനു ലോക്ക് ഇല്ലാതിരുന്നതിനാല്‍ മിക്ക ദിവസങ്ങളിലും ഞങ്ങള്‍ കോളേജില്‍ പോയി വരുന്നതിനു മുന്‍പായി അടുത്ത വീട്ടിലെ ഉമ്മയുടെ ആടുകള്‍ അകത്തു കയറി കുറെയൊക്കെ വേസ്റ്റ് തിന്നു വൃത്തിയാക്കും .ബാത്ത് റൂമില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഇറങ്ങി നില്‍കാന്‍ വയ്യാതായി, വെള്ളിയഴ്ച്ചകുളികായി ജിതിന്‍ പ്രത്യേക സംവിധാനം ഒരുക്കി. ബാത്‌റൂമില്‍ 2 ബക്കറ്റ്‌ കൊണ്ട് വെച്ച് അതില്‍ ഒരു ബക്കറ്റ്‌നകത്ത് കയറിനിന്നു രണ്ടാമത്തെ ബക്കറ്റില്‍ നിന്നും വെള്ളം എടുത്തു കുളിക്കും. അന്ന് c1ല്‍ഒരു വക്കുപൊട്ടിയ കപ്പ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ .കോതമംഗലം ബസ്‌ സ്റ്റാന്‍ഡില്‍ 10 രൂപയ്ക്ക് 3 കപ്പ്‌ എന്നും വിളിച്ചു പറഞ്ഞു കൊണ്ട് ഒരു ഇക്ക ബസില്‍ കയറുമായിരുന്നു. അങ്ങേരു ഞങ്ങളുടെ അടുത്ത് വന്നു കപ്പ്‌ മേടിക്കാന്‍ നിര്‍ബന്ധിക്കുന്നത്‌ കാണുമ്പൊള്‍ ഞങ്ങളുടെ വീടിന്റെ അവസ്ഥയെ പറ്റി കൂടുകാര്‍ ആരെങ്കിലും അയാളോട് പറഞ്ഞു കൊടുത്തിട്ടുണ്ടോ എന്ന് പോലും ഞങ്ങള്‍ സംശയികാറുണ്ട് ഇത്രയൊക്കെ ആയിട്ടും അയാള്‍ക്ക് ചിരിച്ചു കൊണ്ട് ഒരു കെട്ടു പുച്ഛം കൊടുക്കും എന്നലാതെ ഒരു കപ്പ്‌ പോലും മേടിക്കാന്‍ ഞങ്ങള്‍ തുനിഞ്ഞില്ല. ഇത്രയൊക്കെ കേട്ടു ഞങ്ങളെ പിശുക്കന്മാരെന്നു വിളിച്ചു നിങ്ങള്‍ അപമാനിക്കരുത് . സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് എന്തോ അത്തരം കാര്യങ്ങളില്‍ ഒന്നും ഒരു താല്‍പര്യമുണ്ടായിരുന്നില്ല എന്ന് തന്നെ വേണം പറയാന്‍. c1 ല്‍ ഒരു കൊച്ചു കിണര്‍ ഉണ്ടായിരുന്നു ടോഇലെറ്റ്നു അടുത്ത് തന്നെയാണ് ഹൌസ് ഓണര്‍ കിണര്‍ കുഴിച്ചിരുന്നത്. ഒരു കാലത്ത് കണ്ണാടി പോലിരുന്ന ഞങ്ങളുടെ വാഷ്‌ ബാസിന്‍ പില്‍കാലത്ത് കണ്ടാല്‍ വെള്ളമടികാത്തവര്‍ പോലും വാള് വെക്കുന്ന അവസ്ഥയില്‍ ആയിരുന്നതിനാല്‍ വെള്ളമടിചിരുന്നവര്‍ സ്ഥിരമായി വാള് വെച്ചിരുന്നതും മൂത്രമോഴിചിരുനതും ആ കിണറ്റിലയിരുന്നു.

വന്‍ വീഴ്ചകളും തിരിച്ചു വരവുകളും :
തുടക്കത്തില്‍ വന്‍ പുലികള്‍ ആയിരുന്ന പലരും c1 വാസം കൊണ്ടോ എന്തോ സപ്പ്ളിയുടെ മായാ കയങ്ങളില്‍ പെട്ട് മുങ്ങി താണു. ഫുള്‍ പാസ്‌ ആയിരുന്നവര്‍ വാഷ്‌ ഔട്ട്‌ വരെ ആയി മാറുന്ന അവസ്ഥ സംജാതമായി. സിംഗിള്‍ ലൈന്‍, ടു വേ, ത്രികോണ പ്രണയങ്ങള്‍ തുടങ്ങി ഒരു മാതിരി എല്ലാറ്റിന്റെയും ഭാവിയെ കുറിച്ച് ഒരു തീരുമാനം എത്തി ചേര്‍ന്നു. വര്‍ഷങ്ങള്‍ പിന്നാലെ നടന്നു കെട്ടിപൊക്കിയ പ്രണയ സൌധങ്ങള്‍ നിഷ്കരുണം അവള്മാര്‍ തള്ളി താഴെയിട്ടുടച്ചു. ഇതേ സമയം തന്നെ ഒസാമയെ പോലുള്ളവര്‍ വന്‍ തിരിച്ചുവരവുകള്‍ നടത്തി. ഒരു ലൈന്‍ സെറ്റപ്പ് ആകാന്‍ വേണ്ടി നേര്‍ച്ച നേര്‍ന്നു നടന്നിരുന്നവര്‍ക് ഒന്നില്‍ കൂടുതല്‍ സെറ്റപ്പ് ഒരുമിച്ചു ശരിയാകുന്ന കാഴ്ചകളും ഞങ്ങള്‍ക്ക് തന്നെ കാണേണ്ടി വന്നു.

c1 ലേക്ക് പ്രവേശിക്കാന്‍ 2 വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു വാതിലിലൂടെ ഹൌസ് ഓണര്‍ വാടക പിരിക്കാന്‍ വരുമ്പോള്‍ മറു വാതിലിലൂടെ രക്ഷപെടാന്‍ ഇത് സഹായകമായിരുന്നു. 3rd ഇയര്‍ മധ്യത്തില്‍ c1 നു അകത്തുണ്ടായിരുന്ന ആ ഒരു പ്രത്യേക ഗന്ധം ഇന്നും സിരകളെ മത്തു പിടിപ്പിക്കും.

അകത്തെ അവസ്ഥ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും c1 അന്തേവാസികളെ കണ്ടാല്‍ ആരും മോശം പറയില്ലായിരുന്നു. പല്ലു തേക്കുന്ന പരിപാടി ഇല്ലെങ്കിലും ഓര്‍ബിറ്റ്‌ ചൂയിംഗം വായിലിട്ടു പെണ്‍ വര്‍ഗത്തിനെ മൊത്തം ഡയലോഗ് കൊണ്ട് കറക്കി നടന്നവര്‍ , ദിവസങ്ങള്‍ വെള്ളം തൊടാത്ത ശരീരത്തില്‍ AXE ബോഡി സ്പ്രേ പൂശി കോളേജ് മൊത്തം പരിമളം പരത്തി നടന്നിരുന്നവര്‍ , എക്സിക്യൂട്ടീവ് യുനിഫോറം അണിഞ്ഞു അതിനു ചേര്‍ന്ന ബ്ലേഡ് പോലെ തേഞ്ഞു തീരാറായ വള്ളിചെരുപ്പിട്ടു വിലസി നടന്നവര്‍, കോളേജിലെ ടോപ്പര്‍ ആയിരുന്നവര്‍, സപ്ലികളുടെ എണ്ണത്തില്‍ പുതിയ മാനം കണ്ടത്തിയവര്‍, ഒട്ടും വഴങ്ങില്ലെന്ന് കരുതിയിരുന്ന ബോഡിയുമായി ഡാന്‍സ് ചെയ്തു വമ്പന്‍ ആരാധകരെ ഉണ്ടാകിയവര്‍, CEM ചരിത്രത്തിലെ ഏറ്റവും വലിയ കൂവല്‍ ഏറ്റു വാങ്ങിയ ഗായകര്‍.... അങ്ങിനെ എത്ര എത്ര വേഷങ്ങള്‍ ....

ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെ ഞങ്ങള്‍ c1 Dudez എവിടെ ചെന്നാലും ഏതു സാഹചര്യത്തിലും വെള്ളവും വെളിച്ചവും ഇല്ലാതെ എത്ര നാള്‍ വേണമെങ്കിലും കഴിയും. അത്തരം ഒരു മായാ ലോകമായിരുന്നു ഞങ്ങളുടെ c1 :)

Comments

Razy said…
Aliya kalakki....
Sarun said…
ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ചിന്തകള്‍.. വളരെ നന്നായിരിക്കുന്നു...
Hemanth said…
Good work അളിയാ. ഇനി ഓരോ സംഭവങ്ങള്‍ ആയി എഴുതി തുടങ്ങാം. സമയം ഉള്ളപ്പോള്‍ മതി കേട്ടോ . :)
-------
Good work Aliya.. Ini ooro sambhavangal ayi ezhuthi thudangam. Samayam ullappol mathi ketto :)
Shemeer M Ali said…
Hhahahahhha. Kollam.. ninte humor sense korchu koodi upyogikamayirunnu.
Praveen said…
Valare Nannayittundu
Alex George said…
Hi Dude, Really nice. When you have time write more lol :)

Best of Luck
tonykjose said…
happy to hear from you abt the old days...keep posting..:)
Unknown said…
Aliyaaa.......enthaparayaa...........paranjal mathiyakathillaa.......

Popular posts from this blog

കമ്മ്യുണിസ്റ്റ് പച്ച

പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് II

റഷ്യൻ ലോകകപ്പ് യാത്ര, മുന്നൊരുക്കങ്ങൾ