Posts

Showing posts from December, 2009

സ്പടിക ചീട്ടു

Image
മുന്നാറിലെ നല്ലതണ്ണി റോഡില്‍ പ്രിയ തിയേറ്റര്‍ എന്നൊരു കൊച്ചു ടാക്കീസ്‌ ഉണ്ടായിരുന്നു. ലാഭം കൂടി കൂടി വന്നപ്പോള്‍ ഉടമസ്ഥന്‍ അതിന്റെ അകത്തളത്തില്‍ അല്പം നല്ല രീതിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി ഒരു ടോര്‍മിട്ടരി സെറ്റപ്പ് ആക്കി എടുത്തു. എഞ്ചിനീയറിംഗ് കോളേജിന് ഹോസ്റ്റല്‍ ആയി നല്‍കാനാണ് പ്ലാന്‍. പ്രിയ മെന്‍സ്‌ ഹോസ്റ്റല്‍ എന്ന പേരില്‍ എന്തോ പന്തികേട്‌ കണ്ടത് കൊണ്ടോ എന്തോ സ്പ്രിംഗ്‌ വാലി എന്ന നല്ലൊരു പേരും നല്‍കി. ഞങ്ങള്‍ സ്പ്രിംഗ്‌ വാലിയിലെ 2nd ബാച്ച് ആയിരുന്നു. ചെന്ന് കയറുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന് സീനിയേര്‍സ് ചിരിച്ച ചിരിയുടെ അര്‍ത്ഥം അന്നെനിക്ക് ശരിക്കും മനസിലായിരുന്നില്ല.. എഞ്ചിനീയറിംഗ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഈ പഴയ ടാകീസിന്റെ നടയില്‍.. ചെന്ന് കയറി സെല്‍ഫ് ഇന്ട്രോ നല്‍കിയതും സീനിയര്‍ ചേട്ടന്മാരുടെ നിര്‍ദേശം വന്നു: "ഒരുത്തന്റ്റെയും മുഖത്ത്‌ മീശ കണ്ടു പോകരുതെന്ന് !!" കിളുന്തു പയ്യന്മാരുടെ മുഖത്ത് എന്തുണ്ട് ? ഒടുവില്‍ ചെറുപ്പത്തില്‍ മുടി വെട്ടാന്‍ ചെന്നിരിക്കുമ്പോള്‍ എന്നെ സന്തോഷിപ്പികാനും വല്യ ആളായി എന്നു എന്നെ തോന്നിപ്പിക്കാനും വേണ്ടി ഇല്ലാത്ത മ...