ഒരു C1 വീരഗാഥ
ഹോസ്റ്റലിലെ അവസാന നാളുകള്‍, രാത്രി കാലങ്ങളിലെ ഹോസ്റ്റല്‍ ചാട്ടം കൂടുതല്‍ വ്യാപകമായി. ലക്‌ഷ്യം പങ്കജം ടാക്കീസ് അല്ലെങ്കില്‍ കോളനിയിലുള്ള ടോണിയുടെ ഹൗസ്. ഹോസ്റ്റലില്‍ വോളീബോള്‍ ജ്വരം പടര്‍ന്നു പിടിച്ചത് ഇക്കാലത്താണ് . ഹോസ്റ്റല്‍ മുറ്റത്ത് സ്ഥിരം ആയിരുന്ന ക്രിക്കറ്റ് കളി നില്‍കാന്‍ കാരണം ഒരു പാവം തമിഴത്തി പെണ്ണിന്റെ പല്ല് ഇളക്കിയ ബിജോയിയുടെ സിക്സര്‍ ആയിരുന്നു. ഇതിനിടയില്‍ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട് വന്നു. ഫുള്‍ പാസ് ആയ കുറച്ചു പേര്‍ ട്രീറ്റ് തന്നു. ഞങ്ങള്‍ കുറെ പേര്‍ അത് കഴിക്കയും ചെയ്തു. ഈ പതിവ് വലിയ മാറ്റം ഒന്നും ഇല്ലാതെ ലാസ്റ്റ് സെമസ്റ്റര്‍ വരെ രണ്ടു കൂട്ടരും തുടരന് പോണു. ഹോസ്റ്റല്‍ പൂട്ടുമെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ പലവഴിക്കും വീടന്വേഷണം തുടങ്ങി. അന്വേഷണം ഒടുവില്‍ c1 എന്ന സൂപ്പര്‍ സീനിയേര്‍സിന്റെ ഹോസ്റ്റല്‍ ആയിരുന്ന ഒരു വീട്ടില്‍ ചെന്നെത്തി നിന്നു. ജീവിതത്തില്‍ അന്നേ വരെ ശീലിച്ചു പോന്ന ചിട്ട വട്ടങ്ങളും രീതികളും ചര്യകളും എല്ലാം തന്നെ മാറ്റി മറിക്കപെട്ട ഒരു കാലഘട്ടം അവിടെ തുടങ്ങുകയായിരുന്നു. ഫസ്റ്റ് ഇയര്‍ തന്നെ ഹോസ്റ്റല്‍ വിട്ടിരുന്ന കുറേ പേര്‍ c1 നു കുറച്ചു മാറി ശ്രീ കോട്ടേജ് ...