Posts

Showing posts from April, 2020

പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് II

Image
October 30: പുലര്‍ച്ചെ ബുഡാപെസ്റ്റ് എയര്‍പോര്‍ടില്‍ ഇറങ്ങി. ചെറിയ ക്യൂ ഉണ്ടായിരുന്നു. Bolt taxi (same like Uber) വിളിച്ച് ഞങ്ങള്‍ റൂം ലൊക്കേഷന്‍ എത്തി. കെട്ടിടത്തിനകത്ത് കയറാനൊക്കുന്നില്ല. കതക് തുറക്കണമെങ്കില്‍ പുറത്ത് ചുമരിലുള്ള കീ പാഡില്‍ പാസ് വേര്‍ഡ് അടിക്കണം. ഫാസിലിന്റെ ഫോണ്‍ കറക്ട് സമയത്ത് ഓഫായി ഇരിപ്പുണ്ട്. എന്റെ ഫോണിലാണെങ്കില്‍ യൂറോ സിം ഇല്ല, ഡാറ്റയും ഇല്ല. കൊടും തണുപ്പത്ത് ചുറ്റുവട്ടത്ത് പരതി നടന്നു. ഒടുവില്‍ ഒരു ഫ്രീ wifi കണ്ട് പിടിച്ചു. എന്റെ ഫോണില്‍ അവന്റെ ഇമെയില്‍ തുറന്ന് തപ്പി. Instructions കറക്ടായി അതില്‍ കൊടുത്തിട്ടുണ്ടായിരുന്നു. അവന്‍ ശ്രദ്ധിക്കാതെ വിട്ടതാണ്‌. password അടിച്ച് അകത്ത് കയറി, സുഖമായി ഉറങ്ങി.. രാവിലെ നേരത്തെ കാലത്തെ എണീറ്റ് പുറത്തിറങ്ങി. സന്ധ്യയാകും വരെ ഒരേ നടത്തം. കാണാനുള്ള പ്രധാന ഇടങ്ങളെല്ലാം കുറിച്ചു വെച്ചിരുന്നു. ഡാനുബ് നദിയും ചാള്‍സ് പാലവും, ബുഡാ കാസില്‍, പാര്‍ളിമെന്റ് കെട്ടിടം, ഡാനുബ് നദിക്കരയിലെ ഷൂ മെമോറിയല്‍ തുടങ്ങി കുറെയേറെ കണ്ട് കറങ്ങി നടന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റുകള്‍ ആ നദിക്കരയില്‍ വെച്ച് വെടിവെച്ച് കൊന്ന ജൂതരുടെ ഓര്‍മ്മക്കായ...

പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് I

Image
ബാല്‍കണ്‍ റീജിയണിലൂടെ ഒരു യാത്ര മനസ്സിലിട്ട് നടക്കുകയായിരുന്നു. സഞ്ചാരം ചാനലില്‍ മ്മടെ ജോര്‍ജ് കുളങ്ങര സെര്‍ബിയയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്ക് ഉള്ള ട്രെയിന്‍ യാത്രയുടെ സുന്ദരവിവരണം നടത്തിയത് മനസ്സില്‍ ഉടക്കിയതാണ്‌ ഇങ്ങനെയൊരു പ്ലാന്‍ പൂവിടാന്‍ തന്നെ കാരണം. 10 ദിവസത്തെ വാര്‍ഷിക ലീവ് ബാക്കിയുണ്ട്. ഡിസംബറിനു മുന്നെ എടുത്ത് തീര്‍ക്കുകയും വേണം. വൈഫിനു ലീവില്ല, നാട്ടില്‍ വെക്കേഷനു പോയി വന്നിട്ട് അധിക നാളായില്ല. സ്കൂള്‍ വെക്കേഷന്‍ സമയവും അല്ലാത്തത് കൊണ്ട് തന്നെ ഫാമിലി ട്രിപ്പിനുള്ള സ്കോപ്പില്ല. ഒന്ന് രണ്ട് സുഹൃത്തുക്കൾ ഒരു തീരുമാനം പറയാതെ കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍പുണ്ട്. അവര്‍ വന്നില്ലെങ്കില്‍ തനിയേ ഇറങ്ങിത്തിരിക്കേണ്ടി വരും.. സെര്‍ബിയയും ബോസ്നിയയും മോണ്ടിനെഗ്രൊയും ചേര്‍ത്ത് ഒരു ഇനീഷ്യല്‍ പ്ലാന്‍ തയ്യാറാക്കി. ഷെങ്ഗന്‍ വിസ അപ്ലിക്കേഷന്‍ വിവരങ്ങള്‍ അരിച്ച് പെറുക്കി വായിച്ച് കൊണ്ടിരുന്നു. ഷെങ്ഗന്‍ വിസ ഉണ്ടെങ്കില്‍ ഒരുമാതിരി എല്ലാ ബാല്‍കണ്‍ രാജ്യങ്ങളിലും കടക്കാം. ഫ്ലൈറ്റ് ടിക്കറ്റ് ഇടക്കിടെ ചെക്ക് ചെയ്തോണ്ടിരുന്നു. ഒരു ദിവസം എങ്ങു നിന്നോ വന്നൊരു ഡിസ്കൗണ്ട് ടിക്കറ്റ് ദേ മുന്നില്‍ വന്ന...