Posts

Showing posts from 2010

കമ്മ്യുണിസ്റ്റ് പച്ച

Image
ഏതേലും ക്രിസ്ത്യന്‍ അച്ഛന്‍ കാലം ചെയ്തു എന്ന വാര്‍ത്ത‍ പത്രത്തില്‍ ഉണ്ടെന്നു കേട്ടാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് വല്ലാത്ത ടെന്‍ഷന്‍ ആണ്. ഞങ്ങളുടെ സ്കൂളിന്റെ രൂപതയില്‍ പെട്ട അച്ഛന്‍ ആയിരിക്കണേ മരണപെട്ടത്‌ എന്ന പ്രാര്‍ത്ഥനയാണ് പിന്നെ മനസ്സ് മുഴുവന്‍. ഇതല്ലേല്‍ പിന്നെ വല്ല മന്ത്രിമാരും കാലം ചെയ്യണം. സ്കൂള്‍ മുടക്കം ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ യൂണിഫോം ഊരി വലിച്ചെറിയുന്നതിനു ഒരു പ്രത്യേക ഉത്സാഹം തന്നെയാണ് . അന്നെല്ലാം നീണ്ട 10 ദിവസത്തെ വെക്കേഷനേക്കാള്‍ കൂടുതല്‍ സന്തോഷം തന്നിരുന്നത് വീണു കിട്ടിയിരുന്ന ഇത്തരം അവധികളാണ് . ഞങ്ങള്‍ക്ക് മാത്രം അവധി ഉള്ള ചില ദിവസങ്ങളില്‍ ഞാനും എന്റെ കസിന്‍ റിജാഷും കൂടി അവന്റെ ഉമ്മ പഠിപ്പിക്കുന്ന കാട്ടകാമ്പാല്‍ LP സ്കൂളില്‍ പോകും. സ്കൂള്‍ വാനില്‍ കയറി ഉന്തി തള്ളി ഇരുന്നു ദൂരെ ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോയിരുന്ന ഞങ്ങള്‍ക്ക് അന്നേ ദിവസം കാണുകേം കേള്‍ക്കുകേം ചെയ്തിരുന്നതെല്ലാം ഒത്തിരി വ്യത്യസ്ത വിശേഷങ്ങള്‍ തന്നെ ആയിരുന്നു. വീട്ടില്‍ നിന്നും നടന്നാണ് പോകുന്നത് . ബാഗ്‌ എല്ലാം തോളത്തിട്ടുള്ള അന്നേ ദിവസത്തെ നടപ്പ് ഞങ്ങള്‍ക്കേന്തോ വല്യ ...