Posts

റഷ്യൻ ലോകകപ്പ് യാത്ര, മുന്നൊരുക്കങ്ങൾ

Image
2015 ലെ വെക്കേഷൻ, ബാംഗളുരു കറക്കത്തിനിടയിൽ നവീന്‍ ചുമ്മാതെന്ന പോലെ മുന്നിലേക്കെടുത്തിട്ട ഒരു ചോദ്യം - "വേൾഡ് കപ്പ് കാണാൻ റഷ്യയിലേക്ക് വിട്ടാലോ?". ഉള്ളിൽ ചിരിയാണ് വന്നതെങ്കിലും "നോക്കാം" എന്ന മറുപടിയിൽ ആ ചർച്ച അവിടെ അവസാനിപ്പിച്ചു. മനുഷ്യൻ ഉള്ളതെല്ലാം നുള്ളിപെറുക്കി പോരാഞ്ഞ് ലോണും എടുത്ത് ഒരു ചെറിയ കച്ചോടത്തിൽ ഇറങ്ങി അടിക്കളസം വരെ കീറിയിരിക്കുന്ന സമയമാണ്. കാൽപന്ത് കളിയോടുള്ള ആഗ്രഹമൊക്കെ നുരഞ്ഞ് പൊന്തി വന്നെങ്കിലും യോഗമുണ്ടെങ്കിൽ 2022ല് ഖത്തറിൽ പോയി കാണാമെന്ന് സ്വയം പറഞ്ഞ് ആശ്വസിപ്പിച്ച് ആ വിഷയം അപ്പാടെ മറന്നു. വർഷമൊന്ന് കഴിഞ്ഞു കാണും. ലോണിനു പുറമെ കടവും കയറി, ജോലി വിഷയവും എല്ലാം കൊണ്ട് സാമ്പത്തിക പരാധീനത ഉപരിതലത്തിൽ എത്തിനിൽക്കുന്ന സമയമായിരുന്നു. നവീനാണെങ്കിൽ സ്കൈപ്പോട് സ്കൈപ്പ്. എന്തിനോ വേണ്ടിയെന്ന പോലെ ആ സാമ്പാർ വീണ്ടും ഒരു കാര്യവുമില്ലാതെ തിളച്ചു പൊങ്ങി. മനസ്സമാധാനം മൊത്തത്തിൽ ഓഫായിരുന്ന ആ സമയം ചിന്തിക്കാൻ മറ്റൊരു വിഷയം കിട്ടിയപ്പോൾ ചർച്ച സജീവമായി നിലനിർത്തി. ഗഹനമായ റിസർച്ച് തന്നെ നടത്തി. ഫിഫയുടെ സൈറ്റും ബ്ലോഗും അരിച്ച് പെറുക്കി. റഷ്യൻ ജ്യോഗ്രഫിയും ട്രാവൽ ഇൻഫോർമേ

ജോര്‍ജിയന്‍ വെക്കേഷന്‍ വിത്ത് പാറ്റ ~ @2015

Image
2015 സെപ്റ്റംബര്‍ മാസം: ജെസീക്ക ഒരു ചെറിയ വെക്കേഷന്‍ കഴിഞ്ഞ് അന്ന് രാവിലെയാണ്‌ ഓഫീസിലേക്ക് തിരിച്ച് വന്നത്. കാപ്പി കുടിക്കിടയിലെ കുശലാന്വേഷണത്തിനിടയില്‍ എങ്ങോട്ടേക്കായിരുന്നു യാത്ര എന്ന് ചോദിച്ചു. ഇവര്‍ക്കൊന്നും വെക്കേഷനു നമ്മടെ കൂട്ട് വീട്ടിലേക്ക് പോകുന്ന ശീലമില്ല. വര്‍ഷത്തില്‍ ഒരു ആഴ്ച എങ്ങാനും വീട്ടിലേക്ക് വെക്കേഷനു പോയാലായി. ബാക്കി ലീവ് മുഴുവനും ലോകം കറങ്ങാനാണ്‌ എടുത്തു തീര്‍ക്കുന്നത്. ഇത്തവണ പോയത് ജോര്‍ജിയയിലേക്ക് സ്കീയിങ്ങ് ചെയ്യാനായിരുന്നു എന്ന് പറഞ്ഞു. നല്ല സ്ഥലമാണെന്ന് കേട്ടപ്പോള്‍ സീറ്റില്‍ വന്നിരുന്ന് ചുമ്മാ സേര്‍ച്ച് ചെയ്ത് നോക്കി. നല്ല പാര്‍ക്കും ബില്‍ഡിങ്ങുകളും ഒക്കെ നിറഞ്ഞ ഒരു സെറ്റപ്പ് സിറ്റിയുടെ പടങ്ങള്‍ ഗൂഗിളില്‍ നിറഞ്ഞു. കുറെ പരതി കഴിഞ്ഞാണ്‌ അബദ്ധം മനസ്സിലായത്. ഗൂഗിള്‍ എന്നെ കൊണ്ട് എത്തിച്ചത് അങ്ങ് അമേരിക്കയിലെ ജോര്‍ജിയ എന്ന സ്റ്റേറ്റിലാണ്‌. വേഗം തന്നെ സേര്‍ച്ച് കീവേര്‍ഡ് മാറ്റിപിടിച്ചു. ജോര്‍ജിയ കൺട്രിേ എന്ന് സേര്‍ച്ച് ചെയ്ത് കറക്ട് സ്ഥലം കണ്ട് പിടിച്ചു. ടൂറിസം അട്രാക്ഷന്‍സ് എല്ലാം കണ്ട് ബോധിച്ചു. ബ്രൗസര്‍ അടച്ച് വെച്ചു.. പിന്നീടുള്ള ഒരു ദിവസം സുഹൃത്ത് ആസിഫ് ആയി സംസ

പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് II

Image
October 30: പുലര്‍ച്ചെ ബുഡാപെസ്റ്റ് എയര്‍പോര്‍ടില്‍ ഇറങ്ങി. ചെറിയ ക്യൂ ഉണ്ടായിരുന്നു. Bolt taxi (same like Uber) വിളിച്ച് ഞങ്ങള്‍ റൂം ലൊക്കേഷന്‍ എത്തി. കെട്ടിടത്തിനകത്ത് കയറാനൊക്കുന്നില്ല. കതക് തുറക്കണമെങ്കില്‍ പുറത്ത് ചുമരിലുള്ള കീ പാഡില്‍ പാസ് വേര്‍ഡ് അടിക്കണം. ഫാസിലിന്റെ ഫോണ്‍ കറക്ട് സമയത്ത് ഓഫായി ഇരിപ്പുണ്ട്. എന്റെ ഫോണിലാണെങ്കില്‍ യൂറോ സിം ഇല്ല, ഡാറ്റയും ഇല്ല. കൊടും തണുപ്പത്ത് ചുറ്റുവട്ടത്ത് പരതി നടന്നു. ഒടുവില്‍ ഒരു ഫ്രീ wifi കണ്ട് പിടിച്ചു. എന്റെ ഫോണില്‍ അവന്റെ ഇമെയില്‍ തുറന്ന് തപ്പി. Instructions കറക്ടായി അതില്‍ കൊടുത്തിട്ടുണ്ടായിരുന്നു. അവന്‍ ശ്രദ്ധിക്കാതെ വിട്ടതാണ്‌. password അടിച്ച് അകത്ത് കയറി, സുഖമായി ഉറങ്ങി.. രാവിലെ നേരത്തെ കാലത്തെ എണീറ്റ് പുറത്തിറങ്ങി. സന്ധ്യയാകും വരെ ഒരേ നടത്തം. കാണാനുള്ള പ്രധാന ഇടങ്ങളെല്ലാം കുറിച്ചു വെച്ചിരുന്നു. ഡാനുബ് നദിയും ചാള്‍സ് പാലവും, ബുഡാ കാസില്‍, പാര്‍ളിമെന്റ് കെട്ടിടം, ഡാനുബ് നദിക്കരയിലെ ഷൂ മെമോറിയല്‍ തുടങ്ങി കുറെയേറെ കണ്ട് കറങ്ങി നടന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റുകള്‍ ആ നദിക്കരയില്‍ വെച്ച് വെടിവെച്ച് കൊന്ന ജൂതരുടെ ഓര്‍മ്മക്കായ

പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് I

Image
ബാല്‍കണ്‍ റീജിയണിലൂടെ ഒരു യാത്ര മനസ്സിലിട്ട് നടക്കുകയായിരുന്നു. സഞ്ചാരം ചാനലില്‍ മ്മടെ ജോര്‍ജ് കുളങ്ങര സെര്‍ബിയയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്ക് ഉള്ള ട്രെയിന്‍ യാത്രയുടെ സുന്ദരവിവരണം നടത്തിയത് മനസ്സില്‍ ഉടക്കിയതാണ്‌ ഇങ്ങനെയൊരു പ്ലാന്‍ പൂവിടാന്‍ തന്നെ കാരണം. 10 ദിവസത്തെ വാര്‍ഷിക ലീവ് ബാക്കിയുണ്ട്. ഡിസംബറിനു മുന്നെ എടുത്ത് തീര്‍ക്കുകയും വേണം. വൈഫിനു ലീവില്ല, നാട്ടില്‍ വെക്കേഷനു പോയി വന്നിട്ട് അധിക നാളായില്ല. സ്കൂള്‍ വെക്കേഷന്‍ സമയവും അല്ലാത്തത് കൊണ്ട് തന്നെ ഫാമിലി ട്രിപ്പിനുള്ള സ്കോപ്പില്ല. ഒന്ന് രണ്ട് സുഹൃത്തുക്കൾ ഒരു തീരുമാനം പറയാതെ കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍പുണ്ട്. അവര്‍ വന്നില്ലെങ്കില്‍ തനിയേ ഇറങ്ങിത്തിരിക്കേണ്ടി വരും.. സെര്‍ബിയയും ബോസ്നിയയും മോണ്ടിനെഗ്രൊയും ചേര്‍ത്ത് ഒരു ഇനീഷ്യല്‍ പ്ലാന്‍ തയ്യാറാക്കി. ഷെങ്ഗന്‍ വിസ അപ്ലിക്കേഷന്‍ വിവരങ്ങള്‍ അരിച്ച് പെറുക്കി വായിച്ച് കൊണ്ടിരുന്നു. ഷെങ്ഗന്‍ വിസ ഉണ്ടെങ്കില്‍ ഒരുമാതിരി എല്ലാ ബാല്‍കണ്‍ രാജ്യങ്ങളിലും കടക്കാം. ഫ്ലൈറ്റ് ടിക്കറ്റ് ഇടക്കിടെ ചെക്ക് ചെയ്തോണ്ടിരുന്നു. ഒരു ദിവസം എങ്ങു നിന്നോ വന്നൊരു ഡിസ്കൗണ്ട് ടിക്കറ്റ് ദേ മുന്നില്‍ വന്ന

കമ്മ്യുണിസ്റ്റ് പച്ച

Image
ഏതേലും ക്രിസ്ത്യന്‍ അച്ഛന്‍ കാലം ചെയ്തു എന്ന വാര്‍ത്ത‍ പത്രത്തില്‍ ഉണ്ടെന്നു കേട്ടാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് വല്ലാത്ത ടെന്‍ഷന്‍ ആണ്. ഞങ്ങളുടെ സ്കൂളിന്റെ രൂപതയില്‍ പെട്ട അച്ഛന്‍ ആയിരിക്കണേ മരണപെട്ടത്‌ എന്ന പ്രാര്‍ത്ഥനയാണ് പിന്നെ മനസ്സ് മുഴുവന്‍. ഇതല്ലേല്‍ പിന്നെ വല്ല മന്ത്രിമാരും കാലം ചെയ്യണം. സ്കൂള്‍ മുടക്കം ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ യൂണിഫോം ഊരി വലിച്ചെറിയുന്നതിനു ഒരു പ്രത്യേക ഉത്സാഹം തന്നെയാണ് . അന്നെല്ലാം നീണ്ട 10 ദിവസത്തെ വെക്കേഷനേക്കാള്‍ കൂടുതല്‍ സന്തോഷം തന്നിരുന്നത് വീണു കിട്ടിയിരുന്ന ഇത്തരം അവധികളാണ് . ഞങ്ങള്‍ക്ക് മാത്രം അവധി ഉള്ള ചില ദിവസങ്ങളില്‍ ഞാനും എന്റെ കസിന്‍ റിജാഷും കൂടി അവന്റെ ഉമ്മ പഠിപ്പിക്കുന്ന കാട്ടകാമ്പാല്‍ LP സ്കൂളില്‍ പോകും. സ്കൂള്‍ വാനില്‍ കയറി ഉന്തി തള്ളി ഇരുന്നു ദൂരെ ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോയിരുന്ന ഞങ്ങള്‍ക്ക് അന്നേ ദിവസം കാണുകേം കേള്‍ക്കുകേം ചെയ്തിരുന്നതെല്ലാം ഒത്തിരി വ്യത്യസ്ത വിശേഷങ്ങള്‍ തന്നെ ആയിരുന്നു. വീട്ടില്‍ നിന്നും നടന്നാണ് പോകുന്നത് . ബാഗ്‌ എല്ലാം തോളത്തിട്ടുള്ള അന്നേ ദിവസത്തെ നടപ്പ് ഞങ്ങള്‍ക്കേന്തോ വല്യ