Posts

Showing posts from 2021

റഷ്യൻ ലോകകപ്പ് യാത്ര, മുന്നൊരുക്കങ്ങൾ

Image
2015 ലെ വെക്കേഷൻ, ബാംഗളുരു കറക്കത്തിനിടയിൽ നവീന്‍ ചുമ്മാതെന്ന പോലെ മുന്നിലേക്കെടുത്തിട്ട ഒരു ചോദ്യം - "വേൾഡ് കപ്പ് കാണാൻ റഷ്യയിലേക്ക് വിട്ടാലോ?". ഉള്ളിൽ ചിരിയാണ് വന്നതെങ്കിലും "നോക്കാം" എന്ന മറുപടിയിൽ ആ ചർച്ച അവിടെ അവസാനിപ്പിച്ചു. മനുഷ്യൻ ഉള്ളതെല്ലാം നുള്ളിപെറുക്കി പോരാഞ്ഞ് ലോണും എടുത്ത് ഒരു ചെറിയ കച്ചോടത്തിൽ ഇറങ്ങി അടിക്കളസം വരെ കീറിയിരിക്കുന്ന സമയമാണ്. കാൽപന്ത് കളിയോടുള്ള ആഗ്രഹമൊക്കെ നുരഞ്ഞ് പൊന്തി വന്നെങ്കിലും യോഗമുണ്ടെങ്കിൽ 2022ല് ഖത്തറിൽ പോയി കാണാമെന്ന് സ്വയം പറഞ്ഞ് ആശ്വസിപ്പിച്ച് ആ വിഷയം അപ്പാടെ മറന്നു. വർഷമൊന്ന് കഴിഞ്ഞു കാണും. ലോണിനു പുറമെ കടവും കയറി, ജോലി വിഷയവും എല്ലാം കൊണ്ട് സാമ്പത്തിക പരാധീനത ഉപരിതലത്തിൽ എത്തിനിൽക്കുന്ന സമയമായിരുന്നു. നവീനാണെങ്കിൽ സ്കൈപ്പോട് സ്കൈപ്പ്. എന്തിനോ വേണ്ടിയെന്ന പോലെ ആ സാമ്പാർ വീണ്ടും ഒരു കാര്യവുമില്ലാതെ തിളച്ചു പൊങ്ങി. മനസ്സമാധാനം മൊത്തത്തിൽ ഓഫായിരുന്ന ആ സമയം ചിന്തിക്കാൻ മറ്റൊരു വിഷയം കിട്ടിയപ്പോൾ ചർച്ച സജീവമായി നിലനിർത്തി. ഗഹനമായ റിസർച്ച് തന്നെ നടത്തി. ഫിഫയുടെ സൈറ്റും ബ്ലോഗും അരിച്ച് പെറുക്കി. റഷ്യൻ ജ്യോഗ്രഫിയും ട്രാവൽ ഇൻഫോർമേ...