Posts

Showing posts from May, 2020

ജോര്‍ജിയന്‍ വെക്കേഷന്‍ വിത്ത് പാറ്റ ~ @2015

Image
2015 സെപ്റ്റംബര്‍ മാസം: ജെസീക്ക ഒരു ചെറിയ വെക്കേഷന്‍ കഴിഞ്ഞ് അന്ന് രാവിലെയാണ്‌ ഓഫീസിലേക്ക് തിരിച്ച് വന്നത്. കാപ്പി കുടിക്കിടയിലെ കുശലാന്വേഷണത്തിനിടയില്‍ എങ്ങോട്ടേക്കായിരുന്നു യാത്ര എന്ന് ചോദിച്ചു. ഇവര്‍ക്കൊന്നും വെക്കേഷനു നമ്മടെ കൂട്ട് വീട്ടിലേക്ക് പോകുന്ന ശീലമില്ല. വര്‍ഷത്തില്‍ ഒരു ആഴ്ച എങ്ങാനും വീട്ടിലേക്ക് വെക്കേഷനു പോയാലായി. ബാക്കി ലീവ് മുഴുവനും ലോകം കറങ്ങാനാണ്‌ എടുത്തു തീര്‍ക്കുന്നത്. ഇത്തവണ പോയത് ജോര്‍ജിയയിലേക്ക് സ്കീയിങ്ങ് ചെയ്യാനായിരുന്നു എന്ന് പറഞ്ഞു. നല്ല സ്ഥലമാണെന്ന് കേട്ടപ്പോള്‍ സീറ്റില്‍ വന്നിരുന്ന് ചുമ്മാ സേര്‍ച്ച് ചെയ്ത് നോക്കി. നല്ല പാര്‍ക്കും ബില്‍ഡിങ്ങുകളും ഒക്കെ നിറഞ്ഞ ഒരു സെറ്റപ്പ് സിറ്റിയുടെ പടങ്ങള്‍ ഗൂഗിളില്‍ നിറഞ്ഞു. കുറെ പരതി കഴിഞ്ഞാണ്‌ അബദ്ധം മനസ്സിലായത്. ഗൂഗിള്‍ എന്നെ കൊണ്ട് എത്തിച്ചത് അങ്ങ് അമേരിക്കയിലെ ജോര്‍ജിയ എന്ന സ്റ്റേറ്റിലാണ്‌. വേഗം തന്നെ സേര്‍ച്ച് കീവേര്‍ഡ് മാറ്റിപിടിച്ചു. ജോര്‍ജിയ കൺട്രിേ എന്ന് സേര്‍ച്ച് ചെയ്ത് കറക്ട് സ്ഥലം കണ്ട് പിടിച്ചു. ടൂറിസം അട്രാക്ഷന്‍സ് എല്ലാം കണ്ട് ബോധിച്ചു. ബ്രൗസര്‍ അടച്ച് വെച്ചു.. പിന്നീടുള്ള ഒരു ദിവസം സുഹൃത്ത് ആസിഫ് ആയി സംസ...