Posts

Showing posts from 2009

സ്പടിക ചീട്ടു

Image
മുന്നാറിലെ നല്ലതണ്ണി റോഡില്‍ പ്രിയ തിയേറ്റര്‍ എന്നൊരു കൊച്ചു ടാക്കീസ്‌ ഉണ്ടായിരുന്നു. ലാഭം കൂടി കൂടി വന്നപ്പോള്‍ ഉടമസ്ഥന്‍ അതിന്റെ അകത്തളത്തില്‍ അല്പം നല്ല രീതിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി ഒരു ടോര്‍മിട്ടരി സെറ്റപ്പ് ആക്കി എടുത്തു. എഞ്ചിനീയറിംഗ് കോളേജിന് ഹോസ്റ്റല്‍ ആയി നല്‍കാനാണ് പ്ലാന്‍. പ്രിയ മെന്‍സ്‌ ഹോസ്റ്റല്‍ എന്ന പേരില്‍ എന്തോ പന്തികേട്‌ കണ്ടത് കൊണ്ടോ എന്തോ സ്പ്രിംഗ്‌ വാലി എന്ന നല്ലൊരു പേരും നല്‍കി. ഞങ്ങള്‍ സ്പ്രിംഗ്‌ വാലിയിലെ 2nd ബാച്ച് ആയിരുന്നു. ചെന്ന് കയറുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന് സീനിയേര്‍സ് ചിരിച്ച ചിരിയുടെ അര്‍ത്ഥം അന്നെനിക്ക് ശരിക്കും മനസിലായിരുന്നില്ല.. എഞ്ചിനീയറിംഗ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഈ പഴയ ടാകീസിന്റെ നടയില്‍.. ചെന്ന് കയറി സെല്‍ഫ് ഇന്ട്രോ നല്‍കിയതും സീനിയര്‍ ചേട്ടന്മാരുടെ നിര്‍ദേശം വന്നു: "ഒരുത്തന്റ്റെയും മുഖത്ത്‌ മീശ കണ്ടു പോകരുതെന്ന് !!" കിളുന്തു പയ്യന്മാരുടെ മുഖത്ത് എന്തുണ്ട് ? ഒടുവില്‍ ചെറുപ്പത്തില്‍ മുടി വെട്ടാന്‍ ചെന്നിരിക്കുമ്പോള്‍ എന്നെ സന്തോഷിപ്പികാനും വല്യ ആളായി എന്നു എന്നെ തോന്നിപ്പിക്കാനും വേണ്ടി ഇല്ലാത്ത മ...

Subway !!

ദുബായിലെ വാസം ഏകദേശം ഒരു മൂന്ന് മാസം പിന്നിട്ടിരുന്നു. ആയിടെ ഒരു ദിവസം പണ്ടത്തെ ഒരു സുഹ്രുത്ത് ഓണ്‍ലൈനില്‍ വന്നു. എന്ട്രന്‍സ് കോച്ചിംഗ് കാലത്തെ ഫ്രണ്ട് ആണ് സ്മിജേഷ്. അവന്‍ ഷാര്‍ജയിലാണ് ജോലി ചെയ്യുനത്. ഓണ്‍ലൈനില്‍ എന്നെ കണ്ടതും എന്റെ നമ്പര്‍ മേടിച്ചു അവന്‍ എന്നെ വിളിച്ചു. ഞാന്‍ ഗള്‍ഫില്‍ ലാന്‍ഡ്‌ ചെയ്തിട്ട് ഇത്ര നാളും വിളികാത്തതില്‍ കുറെ പരാതിയും പരിഭവവും ഒക്കെ പറഞ്ഞു. കോണ്ടാക്റ്റ്‌ ചെയ്യതിരുന്നതിനു ഞാന്‍ കൊറേ മുടന്തന്‍ കാരണങ്ങള്‍ ഒക്കെ പറഞ്ഞു നോക്കി. ഒടുവില്‍ അവന്റെ പരിഭവം മാറ്റിയെടുക്കാന്‍ വേണ്ടി അടുത്ത വെള്ളിയാഴ്ച തന്നെ അവനെ കാണാന്‍ ഞാന്‍ ഷാര്‍ജയില്‍ ചെല്ലാം എന്നു ഉറപ്പു നല്‍കി. വെള്ളിയാഴ്ച ......... വിസിറ്റിംഗ് വിസ , ജോബ്‌ വിസ എന്നിങ്ങനെ പല തരം വിസ എടുത്തു ആളുകള്‍ ഗള്‍ഫില്‍ എത്തുന്നുണ്ട് , എന്നാല്‍ എന്റെ റൂമിലെ ചില കഥാപാത്രങ്ങള്‍ ഉറക്ക് വിസ എന്ന സ്പെഷ്യല്‍ വിസ എടുത്തു വന്നവരാണ് . എല്ലാരും കൂടി സംസരിചോണ്ട് ഇരികുന്നതിനിടയില്‍ ഒരു 10 മിനിറ്റ്‌ വീണു കിട്ടിയാല്‍ മതി അവര്‍ അന്നേരം ഉറങ്ങി കളയും !! ഇത്തരകാര്‍ക്ക് പിന്നെ വെള്ളിയാഴ്ച അയാലത്തെ കാര്യം പറയാനുണ്ടോ... വെള്ളിയാഴ്ച...

ഒരു C1 വീരഗാഥ

Image
ഹോസ്റ്റലിലെ അവസാന നാളുകള്‍, രാത്രി കാലങ്ങളിലെ ഹോസ്റ്റല്‍ ചാട്ടം കൂടുതല്‍ വ്യാപകമായി. ലക്‌ഷ്യം പങ്കജം ടാക്കീസ്‌ അല്ലെങ്കില്‍ കോളനിയിലുള്ള ടോണിയുടെ ഹൗസ്‌. ഹോസ്റ്റലില്‍ വോളീബോള്‍ ജ്വരം പടര്‍ന്നു പിടിച്ചത് ഇക്കാലത്താണ് . ഹോസ്റ്റല്‍ മുറ്റത്ത്‌ സ്ഥിരം ആയിരുന്ന ക്രിക്കറ്റ്‌ കളി നില്‍കാന്‍ കാരണം ഒരു പാവം തമിഴത്തി പെണ്ണിന്റെ പല്ല് ഇളക്കിയ ബിജോയിയുടെ സിക്സര്‍ ആയിരുന്നു. ഇതിനിടയില്‍ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട്‌ വന്നു. ഫുള്‍ പാസ്‌ ആയ കുറച്ചു പേര്‍ ട്രീറ്റ്‌ തന്നു. ഞങ്ങള്‍ കുറെ പേര്‍ അത് കഴിക്കയും ചെയ്തു. ഈ പതിവ് വലിയ മാറ്റം ഒന്നും ഇല്ലാതെ ലാസ്റ്റ് സെമസ്റ്റര്‍ വരെ രണ്ടു കൂട്ടരും തുടരന് പോണു. ഹോസ്റ്റല്‍ പൂട്ടുമെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ പലവഴിക്കും വീടന്വേഷണം തുടങ്ങി. അന്വേഷണം ഒടുവില്‍ c1 എന്ന സൂപ്പര്‍ സീനിയേര്‍സിന്റെ ഹോസ്റ്റല്‍ ആയിരുന്ന ഒരു വീട്ടില്‍ ചെന്നെത്തി നിന്നു. ജീവിതത്തില്‍ അന്നേ വരെ ശീലിച്ചു പോന്ന ചിട്ട വട്ടങ്ങളും രീതികളും ചര്യകളും എല്ലാം തന്നെ മാറ്റി മറിക്കപെട്ട ഒരു കാലഘട്ടം അവിടെ തുടങ്ങുകയായിരുന്നു. ഫസ്റ്റ് ഇയര്‍ തന്നെ ഹോസ്റ്റല്‍ വിട്ടിരുന്ന കുറേ പേര്‍ c1 നു കുറച്ചു മാറി ശ്രീ കോട്ടേജ് ...