Subway !!
ദുബായിലെ വാസം ഏകദേശം ഒരു മൂന്ന് മാസം പിന്നിട്ടിരുന്നു. ആയിടെ ഒരു ദിവസം പണ്ടത്തെ ഒരു സുഹ്രുത്ത് ഓണ്‍ലൈനില്‍ വന്നു. എന്ട്രന്‍സ് കോച്ചിംഗ് കാലത്തെ ഫ്രണ്ട് ആണ് സ്മിജേഷ്. അവന്‍ ഷാര്‍ജയിലാണ് ജോലി ചെയ്യുനത്. ഓണ്‍ലൈനില്‍ എന്നെ കണ്ടതും എന്റെ നമ്പര്‍ മേടിച്ചു അവന്‍ എന്നെ വിളിച്ചു. ഞാന്‍ ഗള്‍ഫില്‍ ലാന്‍ഡ് ചെയ്തിട്ട് ഇത്ര നാളും വിളികാത്തതില്‍ കുറെ പരാതിയും പരിഭവവും ഒക്കെ പറഞ്ഞു. കോണ്ടാക്റ്റ് ചെയ്യതിരുന്നതിനു ഞാന്‍ കൊറേ മുടന്തന്‍ കാരണങ്ങള്‍ ഒക്കെ പറഞ്ഞു നോക്കി. ഒടുവില്‍ അവന്റെ പരിഭവം മാറ്റിയെടുക്കാന്‍ വേണ്ടി അടുത്ത വെള്ളിയാഴ്ച തന്നെ അവനെ കാണാന്‍ ഞാന്‍ ഷാര്‍ജയില്‍ ചെല്ലാം എന്നു ഉറപ്പു നല്‍കി. വെള്ളിയാഴ്ച ......... വിസിറ്റിംഗ് വിസ , ജോബ് വിസ എന്നിങ്ങനെ പല തരം വിസ എടുത്തു ആളുകള്‍ ഗള്‍ഫില്‍ എത്തുന്നുണ്ട് , എന്നാല്‍ എന്റെ റൂമിലെ ചില കഥാപാത്രങ്ങള്‍ ഉറക്ക് വിസ എന്ന സ്പെഷ്യല്‍ വിസ എടുത്തു വന്നവരാണ് . എല്ലാരും കൂടി സംസരിചോണ്ട് ഇരികുന്നതിനിടയില്‍ ഒരു 10 മിനിറ്റ് വീണു കിട്ടിയാല്‍ മതി അവര്‍ അന്നേരം ഉറങ്ങി കളയും !! ഇത്തരകാര്‍ക്ക് പിന്നെ വെള്ളിയാഴ്ച അയാലത്തെ കാര്യം പറയാനുണ്ടോ... വെള്ളിയാഴ്ച...