സ്പടിക ചീട്ടു
മുന്നാറിലെ നല്ലതണ്ണി റോഡില്‍ പ്രിയ തിയേറ്റര്‍ എന്നൊരു കൊച്ചു ടാക്കീസ് ഉണ്ടായിരുന്നു. ലാഭം കൂടി കൂടി വന്നപ്പോള്‍ ഉടമസ്ഥന് അതിന്റെ അകത്തളത്തില്‍ അല്പം നല്ല രീതിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി ഒരു ടോര്മിട്ടരി സെറ്റപ്പ് ആക്കി എടുത്തു. എഞ്ചിനീയറിംഗ് കോളേജിന് ഹോസ്റ്റല്‍ ആയി നല്‍കാനാണ് പ്ലാന്‍. പ്രിയ മെന്‍സ് ഹോസ്റ്റല്‍ എന്ന പേരില്‍ എന്തോ പന്തികേട് കണ്ടത് കൊണ്ടോ എന്തോ സ്പ്രിംഗ് വാലി എന്ന നല്ലൊരു പേരും നല്കി. ഞങ്ങള്‍ സ്പ്രിംഗ് വാലിയിലെ 2nd ബാച്ച് ആയിരുന്നു. ചെന്ന് കയറുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന് സീനിയേര്‍സ് ചിരിച്ച ചിരിയുടെ അര്‍ത്ഥം അന്നെനിക്ക് ശരിക്കും മനസിലായിരുന്നില്ല..
എഞ്ചിനീയറിംഗ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഈ പഴയ ടാകീസിന്റെ നടയില്‍..
ചെന്ന് കയറി സെല്‍ഫ് ഇന്‍ട്രോ നല്കിയതും സീനിയര്‍ ചേട്ടന്മാരുടെ നിര്‍ദേശം വന്നു:
"ഒരുത്തന്റ്റെയും മുഖത്ത് മീശ കണ്ടു പോകരുതെന്ന് !!"
കിളുന്തു പയ്യന്മാരുടെ മുഖത്ത് എന്തുണ്ട് ?
ഒടുവില്‍ ചെറുപ്പത്തില്‍ മുടി വെട്ടാന്‍ ചെന്നിരിക്കുമ്പോള്‍ എന്നെ സന്തോഷിപ്പികാനും വല്യ ആളായി എന്നു എന്നെ തോന്നിപ്പിക്കാനും വേണ്ടി ഇല്ലാത്ത മീശ കഷ്ടപ്പെട്ട് വടിച്ചു തന്നിരുന്ന ബാര്‍ബര്‍ വിനോദെട്ടനെ മനസ്സില്‍ ധ്യാനിച്ച് ഒരു ഷേവ് അങ്ങ് ചെയ്തു..
വടിച്ചു തീര്‍ന്നില്ല.. അതിനു മുന്‍പേ ഒരു സീനിയര്‍ വന്നു കൊങ്ങക്ക് പിടിച്ചു ചോദിച്ചു
സീനിയര്‍ : എന്തുവാടാ ചെയ്യുന്നേ?
ഞാന്‍ : "മുഖത്ത് കണ്ണില്ലേ നിനക്ക്?" എന്നാണ് വായില്‍ വന്നതെങ്കിലും അത് പറഞ്ഞപ്പോള്‍ "മീശ വടികുകയാണ് ചേട്ടാ.." എന്നായി പോയി.
സീനിയര്‍ : "നീ ഞങ്ങളെ കളിയകുകയാണോ ? വടികാന് മാത്രം എവിടാടാ നിന്റെ മുഖത്ത് മീശ?"
എന്റെ മുഖത്ത് നല്ല കനത്തില്‍ എന്തോ വന്നു തട്ടി തെറിച്ചു. അതവന് തൊടുത്തു വിട്ട കനത്ത പുച്ചമായിരുന്നു.. ഹ്മ്മ് ..
പിന്നീടങ്ങോട്ട് ഒരു യാത്രയായിരുന്നു.. സിരകളില്‍ പുച്ഛവും അകത്തു ഭയവും മുഖത്ത് പൊടിമീശ പോലുമില്ലാതെ ഒരു യാത്ര...
"ജൂനീഴ്സ് കി സിന്ദഗി കഭി നഹി ബദല്‍ ഹോ ജായെഗീ......."
രാവിലെ നേരത്തെ എണീറ്റാല്‍ ചൂടുവെള്ളം കിട്ടും. ഐസ് പൊതിഞ്ഞു കിടക്കുന്ന ഗ്യാസ് സിലിന്ടെര്‍ നിലത്തിട്ടു ഉരുട്ടിയും ചൂട് വെള്ളം അതിനു പുറതൊഴിച്ചും വേണം ഹീറ്റര്‍ ഓണ്‍ ചെയ്യാന്‍. സീനിയേര്‍സ് വൈകിയേ എണീക്കൂ. അതിരാവിലെ എണീറ്റ് നീണ്ട ക്യൂവില്‍ നിന്നും ഉറക്കം തൂങ്ങുന്ന ഞങ്ങളുടെ ബക്കറ്റ് കാലു കൊണ്ട് തട്ടി മാറ്റി അവര്‍ മുന്പില് ബക്കറ്റ് വെക്കുമ്പോള്‍ ഞങ്ങള്‍ എല്ലാരുടേം മനസ്സില്‍ നൂറായിരം പുതിയ തെറികള്‍ പൊങ്ങിവരും. ബ്രഷ് ചെയ്യാന്‍ ചെന്ന് നില്കുന്നത് വല്യ വിഷമത്തോടെയാണ്, ഒരു പിടി ഐസ് എടുത്തു വായിലേക്ക് ഇടുന്ന ഫീലിങ്ങ്സ് ആണ്. പല്ലും വായുമെല്ലാം അല്പനേരത്തേക്ക് കോച്ചിപോകും. പിന്നെ തന്നോളം വരില്ല ഒരു ചിത്രകാരനും എന്ന് അടിവരയിട്ടു പ്രഖ്യാപികുന്ന രീതിയില്‍ മുകളിലുള്ളവന് സൌന്ദര്യം ആവശ്യത്തിലധികം കൊടുത്തു തന്നെ വരച്ചു വെച്ച ആ സുന്ദര ഭൂപ്രകൃതി ആസ്വദിച്ചു വാ പൊളിച്ചു നിന്ന് ഞങ്ങള്‍ ബ്രഷ് ചെയ്യും. മുന്നാറിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളില്‍ ഒന്നായിരുന്നു സ്പ്രിംഗ് വാലി നിന്നിരുന്നിടം.
സ്പ്രിംഗ് വാലിയില്‍ നിന്നും കോളേജിലേക്ക് ഏതാണ്ട് 2 Kms നടക്കാനുണ്ട് .. തണുത്തു മരവിച്ചിരിക്കുന്ന അവസ്ഥയില്‍ നല്ലൊരു എക്സര്‍സൈസ് ആയിത്തന്നെ ഞങ്ങള്‍ കൊറേ പേര് ഇതിനെ കണ്ടു.. ഓട്ടോ വിളിച്ചും ബസ് ടിക്കറ്റ് മേടിച്ചും പോകുന്നവരെ ബൂര്ഷകളന്നു മുദ്ര കുത്തുകയും ചെയ്തു.
കോളേജിലേക്കുള്ള മല കയറി മനസ്സ് പോലും മരവിപ്പിക്കുന്ന ആ തണുപ്പില്‍ പോലും വിയര്‍പ്പ് പൊടിഞ്ഞു തുടങ്ങുമ്പോള്‍ അന്നേ ഞാന്‍ മനസ്സില്‍ ചില ഡയലോഗ്സ് കരുതി വെച്ചിരുന്നു, ഭാവിയില്‍ മക്കളോട് പറയാന്‍ :
" വാപ്പ കഷ്ടപ്പെട്ട് മലയും കുന്നും ഒക്കെ കയറിയാടാ പഠിച്ചത്. നിനക്കൊക്കെ എന്തേലും ഒരു കഷ്ടപാടുണ്ടോ? ".
മുന്‍ തലമുറയുമായി നോക്കുവാണേല്‍ എന്റ്റെ കാലഘട്ടത്തിലെ പയ്യന്‍സ് വല്യ കഷ്ടപാടില്ലാതെ ആണ് പഠിച്ചതും വളര്‍ന്നതും. അതോണ്ട് തന്നെ പണ്ടത്തെ കഷ്ടപാടിന്റെ സ്മരണകള്‍ ഞങ്ങളില്‍ ഉണര്‍ത്താന്‍ അവര്‍ ഇടയ്ക്കിടെ ഇത്തരം ഡയലോഗ്സ് അടിക്കാറുണ്ട്. ഇത് ഞങ്ങളുടെ വരും തലമുറയിലേക്കു പ്രയോഗിക്കണേല് ഇനി ഞാന്‍ കണ്ടു പിടിച്ച പോലുള്ള വഴിയെ എന്റെ മുന്നില്‍ തെളിഞ്ഞു വന്നുള്ളൂ .. :)
ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയാല്‍ കോളേജ് എത്തുന്നിടം വരെ വഴിയില്‍ ബസ് ടിക്കറ്റിനുള്ള 2 Rs മുതല്‍ അന്ന് വയ്കീട്ടു ഫുള്ളിനുള്ള 200 Rs വരെ മേടികാനായി ആവശ്യക്കാര്‍ നിരന്നു നില്പുണ്ടാകും. ഈ കടമ്പകള്‍ എല്ലാം തന്നെ കടന്നു കോളേജില്‍ എത്തിയാല്‍ തന്നെ അവിടുന്നും കിട്ടും ബുക്കിംഗ്. ഇക്കാര്യത്തില്‍ ഗേള്‍സിന് പൊതുവേ അല്പം സമാധാനമാണ്. അല്പം ഭയ ഭക്തി ബഹുമാനവും ഇഷ്ടവും ഉള്ളില്‍ വെച്ച് കൊണ്ടുള്ള ചാടികളിയെ പെണ്‍കുട്ടികളുടെ നേരെ ഉണ്ടാകു.
ആയിടെ കട്ടപനയില്‍ നിന്നും 3 പെട്ടി സ്പടിക ചീട്ടു** ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്നു. കളിക്കുന്നവരുടെയും കളി കാണുന്നവരുടെയും രസം എത്ര കൂടിയെന്ന് പറയാന്‍ വാക്കില്ല. സംഭവം പുറത്തു അറിഞ്ഞതും സീനിയേര്‍സ് റൂമില്‍ വന്നു കയ്യോടെ പിടികൂടി ഒരു കെട്ടു ചീട്ട് അപ്പാടെ എടുത്തോണ്ട് പോയി. കഷ്ടകാലം തലയ്ക്കു മുകളില്‍ കത്തി നില്‍ക്കുകയാണ് എന്നല്ലാതെ എന്ത് പറയാന്‍. സീനിയേര്‍സ് ആഘോഷപൂര്‍വ്വം തന്നെ കളി ആരംഭിച്ചു. രാത്രി പതിവിനു വിപരീതമായി ഹോസ്റ്റല്‍ ഇന്‍ ചാര്‍ജ് ഉള്ള സാറുമാര് അല്പം നേരത്തെ റൗണ്ടിങ്ങിനു ഇറങ്ങി. സംഗതി മണത്തറിഞ്ഞ ഞങ്ങള്‍ കളിയെല്ലാം നിറുത്തി കണ്ണില്‍ കണ്ട ബുക്സ് മുന്നില്‍ നിരത്തി വെച്ച് വിശുദ്ധരായി ഇരുന്നു. വല്യ ബഹളം കേട്ടതിനാല്‍ അവര്‍ നേരെ സീനിയേര്സിന്റെ റൂമിലേക്ക് തന്നെ ആദ്യം കയറി ചെന്നു. പൂരപറമ്പിലെ ആന മയില്‍ ഒട്ടകത്തേക്കാള്‍ ആവേശത്തില്‍ അവിടെ കളി പൊടിപൊടിക്കുകയാണ്. കയറി ചെന്ന ബിജു സര് ഒരു പിടി ചീട്ടു വാരിയെടുത്തു. "ആര്‍കും പഠിക്കാനോന്നുമില്ല അല്ലെ? " എന്ന് ഘനഗംബീര്യത്തില് ചോദിച്ച ശേഷമാണ് ചീട്ടിലെ ചിത്രങ്ങള്‍ അങ്ങേരു ശ്രദ്ധിച്ചത് !! പരസ്പരം ഒന്നും മിണ്ടാനില്ലാതെ ഇരു കൂട്ടരും മിഴിച്ചു നിന്നു. വിലയേറിയ ഉപദേശങ്ങള്‍ വെറുതെ പാഴാകേണ്ട എന്ന് കരുതി സര് കയ്യില്‍ കിടിയ ചീട്ടുമെടുത്തു ഇറങ്ങി നടന്നു. രംഗം ശാന്തമായതും സംഭവങ്ങള്‍ അറിഞ്ഞ ഞങ്ങള്‍ക്ക് സന്തോഷം കൊണ്ട് ഇരിക്കപൊറുതി ഇല്ലായിരുന്നു. അത്യാഹ്ലാദത്തില്‍ പാതിരാത്രി വരെ ബാക്കി 2 കെട്ടുമെടുത്തു ഞങ്ങള്‍ കളിച്ചു തിമിര്‍ത്തു.
മാസങ്ങള്‍ അതിവേഗം കടന്നു പോയി. സീനിയേര്‍സ് എന്ന പദവി ഞങ്ങള്‍ എറ്റടുത്തു. ലാബ് റെക്കോര്‍ഡ് ഡയഗ്രംസ് വരപ്പിച്ചും അസ്സൈന്മേന്റ്സ് എഴുതിപ്പിച്ചും മീശ വടിപ്പിച്ചും ട്രീറ്റ് ചെയ്യിപ്പിച്ചും ഞങ്ങളും ആ തുടര്‍നാടകം വലിയ മാറ്റങ്ങള്‍ കൂടാതെ കൊണ്ടാടി .
അതിരാവിലെ എണീറ്റ് ക്യൂവില്‍ വന്നു നിന്ന് ഉറക്കം തൂങ്ങുന്ന ഞങ്ങളുടെ ജൂനീയെര്സിന്റെ ബക്കറ്റുകള്‍ കാലു കൊണ്ട് തട്ടി മാറ്റുമ്പോള്‍ ആ പഴയ പുറംലോകം കേള്കാത്ത തെറികള്‍ ഞങ്ങളുടെ ചെവിയില്‍ മാറ്റൊലി കൊണ്ടു :) പുഞ്ചിരിച്ച്കൊണ്ട് തന്നെ ഞങ്ങള്‍ അവരോടു പറഞ്ഞു : "നിന്റെ നമ്പറും വരും.."
സീനിയെര്സിനു കൊടുക്കാന്‍ ഒരു കാലത്ത് 500 ന്റെ ഗാന്ധി തലക്ക് ചേഞ്ച് ചോതിച്ചു നടന്നിരുന്നവന്മാര് ഇന്ന് ഒരു ദയ ധാക്ഷ്യണയവും കൂടാതെ തന്റെ പോക്കറ്റില്‍ നിന്നും പോയതിന്റെ മുതലും പലിശയും അതിന്റെ പലിശയും കൂടി പിരിച്ചെടുക്കുന്നു. ഒരിക്കല്‍ പാത്തും പതുങ്ങിയും മാത്രം കോളേജില്‍ നടന്നിരുന്ന ലവന്മാരുടെ പേര് കേള്‍ക്കുമ്പോള്‍ ഇന്നത്തെ അവരുടെ ജൂനിയര്‍ പെണ്‍കുട്ടികള്‍ പേടിച്ചു നെട്ടോട്ടം ഓടുന്നു. ഉറക്കമൊഴിഞ്ഞ് നെടുവീര്‍പിട്ടു എഴുതുകേം വരകുകേം ചെയ്തു കൊടുത്തവര്‍ അതെ നാണയത്തില്‍ തിരിച്ച് പണി കൊടുക്കുന്നു ..
ഇതൊരു തുടര്‍കഥയായി ഇന്നും ആടികൊണ്ടേ ഇരിക്കുന്നു ..
** സ്പടിക ചീട്ടു: സ്പടികം സിനിമയില്‍ ലാലേട്ടന് & ഫ്രണ്ട്സ് കളിക്കുന്ന ഒരു തരം പ്രത്യേക ഇനം ചീട്ടു !!

Comments
Spadika Cheettu enthannu avasanam paranjathu nannayi.. :)
നന്നായിട്ടുണ്ട്
നീ ഇത് കൂടി വായിച്ചി നോക്കിയിട്ട് ഒന്ന് അഭിപ്രായം പറ....
http://jinujayadevan.blogspot.com