Subway !!
ദുബായിലെ വാസം ഏകദേശം ഒരു മൂന്ന് മാസം പിന്നിട്ടിരുന്നു. ആയിടെ ഒരു ദിവസം പണ്ടത്തെ ഒരു സുഹ്രുത്ത് ഓണ്‍ലൈനില്‍ വന്നു. എന്‍ട്രന്‍സ് കോച്ചിംഗ് കാലത്തെ ഫ്രണ്ട് ആണ് സ്മിജേഷ്. അവന് ഷാര്‍ജയിലാണ് ജോലി ചെയ്യുനത്. ഓണ്‍ലൈനില്‍ എന്നെ കണ്ടതും എന്റെ നമ്പര്‍ മേടിച്ചു അവന് എന്നെ വിളിച്ചു. ഞാന്‍ ഗള്‍ഫില്‍ ലാന്‍ഡ് ചെയ്തിട്ട് ഇത്ര നാളും വിളികാത്തതില് കുറെ പരാതിയും പരിഭവവും ഒക്കെ പറഞ്ഞു. കോണ്ടാക്റ്റ് ചെയ്യതിരുന്നതിനു ഞാന്‍ കൊറേ മുടന്തന്‍ കാരണങ്ങള്‍ ഒക്കെ പറഞ്ഞു നോക്കി. ഒടുവില്‍ അവന്റെ പരിഭവം മാറ്റിയെടുക്കാന്‍ വേണ്ടി അടുത്ത വെള്ളിയാഴ്ച തന്നെ അവനെ കാണാന്‍ ഞാന്‍ ഷാര്‍ജയില്‍ ചെല്ലാം എന്നു ഉറപ്പു നല്കി.
വെള്ളിയാഴ്ച ......... വിസിറ്റിംഗ് വിസ , ജോബ് വിസ എന്നിങ്ങനെ പല തരം വിസ എടുത്തു ആളുകള്‍ ഗള്‍ഫില്‍ എത്തുന്നുണ്ട് , എന്നാല്‍ എന്റെ റൂമിലെ ചില കഥാപാത്രങ്ങള്‍ ഉറക്ക് വിസ എന്ന സ്പെഷ്യല്‍ വിസ എടുത്തു വന്നവരാണ് . എല്ലാരും കൂടി സംസരിചോണ്ട് ഇരികുന്നതിനിടയില് ഒരു 10 മിനിറ്റ് വീണു കിട്ടിയാല്‍ മതി അവര്‍ അന്നേരം ഉറങ്ങി കളയും !! ഇത്തരകാര്‍ക്ക് പിന്നെ വെള്ളിയാഴ്ച അയാലത്തെ കാര്യം പറയാനുണ്ടോ... വെള്ളിയാഴ്ച എന്നു കേട്ടാല്‍ പെരുന്നാളാണ് ഇകൂട്ടര്ക്ക് . ഉറങ്ങി അങ്ങ് ആര്മാധിച്ചു കളയും. ഉച്ച ഭക്ഷണം കഴിയുന്നതോടു കൂടി തന്നെ റൂമിലെ ലൈറ്റ് എല്ലാം ഓഫ് ആകുകയായി. ഞാന്‍ അന്നേരം നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഉച്ച ഭക്ഷണം കഴിഞ്ഞു സ്ഥിരം ആയിരുന്ന ചീട്ടു കളിയും ടി വി കാണലും എല്ലാം സ്വപ്നം കണ്ടു കണ്ണ് തുറന്നു തന്നെ കിടക്കും. കൊറേ ആലോചിച്ചു സെന്റി ആയാല്‍ പുറത്തേക്ക് ഇറങ്ങി നടക്കും ..
പള്ളിയില്‍ പോയി വന്നു ഭക്ഷണമൊക്കെ കഴിച്ചു ഉറക്ക് ടീംസ് പുതപിനടിയിലേക്ക് വലിഞ്ഞപ്പോള്‍ ഞാന്‍ സ്മിജെഷിനെ കാണാന്‍ ഒരുങ്ങി ഇറങ്ങി. ഇവന് ഈ നട്ടുച്ച വെയിലത്ത് പുറത്തിറങ്ങി കറങ്ങാന്‍ പോകുന്ന നേരം ഇവിടെ സുഖമായി മൂടിപുതച്ചു കിടന്നുറങ്ങി കൂടെ എന്ന ചോദ്യരൂപത്തില്‍ കൊറേ പുച്ചങ്ങള് എന്റെ നേരെ നാലുപാടു നിന്നും പറന്നു വന്നു.. ഉള്ള ജീവിതം ഇങ്ങനെ ഉറങ്ങി കളയാനാണോ നിങ്ങളൊക്കെ വിസയും ടിക്കെടും എടുത്തു ദുഫയിലോട്ടു കെട്ടിയെടുതതെന്ന ചോദ്യരൂപത്തില്‍ ഒരു കനത്ത പുച്ഛം തിരിച്ചു ഞാനും എല്ലാര്ക്കും നേരെ എറിഞ്ഞു കൊടുത്തു റൂമില്‍ നിന്നും ഇറങ്ങി. ദൈര സ്റ്റാന്റ് വരെ നടന്നു അവിടെ നിന്നും ബസില്‍ കയറി. ഇറങ്ങേണ്ട ഇടം കൃത്യമായി നോട്ട് ചെയ്തു വെച്ചിടുണ്ട് . ഒരു ഷോപ്പിംഗ് മാള്‍ കഴിഞ്ഞു ഒരു ബ്രിഡ്ജ് അത് കഴിഞ്ഞു കാണുന്ന Subway നോക്കി ഇറങ്ങണം. ആ ഭാഗത്തേക്ക് ആദ്യമായാണ് പോകുന്നത് . അത് കൊണ്ട് ഞാന്‍ കരുതലോടെ തന്നെ നോക്കി ഇരുന്നു. കുറെ കഴിഞ്ഞു അവന് പറഞ്ഞ ഷോപ്പിംഗ് മാള്‍ കണ്ടു. അല്പം കഴിഞ്ഞതും ഒരു പെട്രോള്‍ പമ്പിനു മുന്‍പിലായി subway കണ്ടു. ഞാന്‍ ബസില്‍ നിന്നും ഇറങ്ങി subway കു മുന്നില്‍ തന്നെ ചെന്ന് നിന്നു .ബൂര്‍ഷകളുടെ ഭക്ഷണശാല എന്ന രീതിയില്‍ subway കും കൊടുത്തു 4 പുച്ഛം!!
എന്നിട്ട് സ്മിജെഷിനെ വിളിച്ചു
ഞാന്‍ : അളിയാ, ഞാന്‍ എത്തി .. subway കു മുന്നില്‍ നില്പുണ്ട്.
ലവന് : അവിടെ തന്നെ നിന്നോ.. ഒരു 2 മിനിറ്റ്, ഞാന്‍ ഇതാ എത്തി
ഉള്ള സമയം പാഴാകാതെ ഞാന്‍ കേരളത്തിലെ കോടികണക്കിന് പാവങ്ങളുടെ പേരിലും പിന്നെ പെറ്റിബൂര്‍ഷ്വ ആയി നടക്കുന്ന എന്നെ പോലുള്ളവരുടെ സ്വന്തം പേരിലും subwayil നിന്നും ഭക്ഷണം കഴിച്ചു ഇറങ്ങുന്ന ബൂര്‍ഷകള്‍ക്ക് പുച്ചങ്ങള് യഥേഷ്ടം ഡെഡിക്കേറ്റ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു.
2 മിനിറ്റ് എന്നു പറഞ്ഞത് 5 പിന്നെ 10 മിനിറ്റ് കഴിഞ്ഞു. വെയില് കൊണ്ട് വിയര്‍ത്ത എന്റെ cuticura യുടെ ഫസ്റ്റ് ലേയര്‍ അപ്പാടെ ഒലിച്ച് പോയി. ലവനെ കാണാനില്ല. ഞാന്‍ ഒന്നൂടെ വിളിച്ചു
ഞാന്‍ : പൊന്നളിയാ നീ എവിടെ പോയി കിടക്കുകയാടാ ?
ലവന് : എടാ ഞാന്‍ subway കു മുന്നില്‍ തന്നെ നില്പുണ്ട് . നീ ഇതെവിടാ ?
ഞാന്‍ : എടാ ഞാനും subway കു നേരെ മുന്നില്‍ നില്കുകയാണ്.
എനിക്ക് വട്ടായി തുടങ്ങി. ഇനി സ്ഥലം തെറ്റി ഇറങ്ങിയോ? ഏയ്.. അവന് പറഞ്ഞ അടയാളങ്ങള്‍ എല്ലാം കറക്റ്റ് കണ്ടു തന്നെയാണ് ഇറങ്ങിയത്.
ഞാന്‍ : അളിയാ.. പെട്രോള്‍ പമ്പ് നു മുന്നിലുള്ള subway കു മുന്നില്‍ ആണ് ഞാന്‍ നില്കുന്നത്, അത് തന്നെയല്ലേ നീ പറഞ്ഞെ?
ലവന് : പെട്രോള്‍ പംപോ? ഏതു പമ്പിന്റെ കാര്യമാ നീ പറയുന്നേ ? ഇവിടെ പമ്പും ഇല്ല ഒരു കോപ്പുമില്ല.
എനിക്ക് കലി വന്നു തുടങ്ങി
ഞാന്‍ : നീയല്ലേടാ പറഞ്ഞെ ഷോപ്പിംഗ് മാള്‍ കഴിഞ്ഞു ഫസ്റ്റ് കാണുന്ന subway കു മുന്നില്‍ ഇറങ്ങാന്‍.
ലവന് : ബ്രിഡ്ജ് കഴിഞ്ഞുള്ള subway കു മുന്നില്‍ തന്നെയാണൊ നീ ഇറങ്ങിയേ?
ഞാന്‍ : ബ്രിഡ്ജ് കണ്ടില്ല, ബട്ട് subway കണ്ടു. സൈഡില്‍ ഒരു പെട്രോള്‍ പമ്പും ഉണ്ട്.
ലവന് കുറച്ചു നേരം ആലോചിച്ചു, പിന്നെ നിറുത്താതെയുള്ള ചിരിയായിരുന്നു കുറെ നേരം.
ലവന് : കാര്യം മനസ്സിലായി. നീ ഒരു കാര്യം ചെയ്യ് . നേരെ മുന്നിലോട്ടു ഒരു അര കിലോമീറ്റര്‍ നടക്കു. ഇവിടെ ഞാന്‍ നില്പുണ്ട്.
ഞാന്‍ : ഹ്മ്മ്...
നീട്ടിയൊരു നെടുവീര്‍പ്പ് ഇട്ട് ഞാന്‍ ആ പൊരിവെയിലത്ത് ആരെയോക്കെയോ പ്രാകികൊണ്ട് മുന്നോട്ടു നടന്നു. റൂമില്‍ സുഖമായി കിടന്നുറങ്ങുന്ന ഉറക്ക് വിസകാരോട് എനിക്ക് ആദ്യമായി അസൂയ തോന്നിയ നിമിഷങ്ങള്‍.. അവന് പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ദൂരം നടക്കാനുണ്ടായിരുന്നു , പക്ഷെ കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോള്‍ തന്നെ ഒരു ബ്രിഡ്ജ് മുന്നില്‍ കണ്ടു! എവിടെയോ എന്തോ പിശക് പറ്റിഎന്ന തോന്നല്‍ വന്നു. കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോള്‍ ചിരിച്ചോണ്ട് നില്കുന്ന കൂടുകാരനെ കണ്ടു. ലവന് നിറുത്താതെ ഒന്നൊന്നര ചിരിയാണ്.. ഒടുവില്‍ ചിരിക്ക് ഒരു ബ്രേക്ക് കൊടുത്തു മുന്നില്‍ റോഡിനു കുറുകെ എനിക്ക് ഒരു underground passage കാണിച്ചു തന്നു. വീണ്ടും ചിരിച്ചോണ്ട് എന്നോട് പറഞ്ഞു
"ഈ subway നോകി ഇറങ്ങാനാണ് ഞാന്‍ നിന്നോട് പറഞ്ഞത് മണ്ടാ .. ഒരു പാട് പേര്‍ക്ക് ഞാന്‍ ഈ അടയാളം പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു അബദ്ധം ഒരുത്തനും പറ്റിയിട്ടില്ല ..!!"
അവന് വീണ്ടും ചിരി തുടരന്..
ഞാന്‍ മറുപടിയില്ലാതെ അല്പനേരം മിഴിച്ചു നിന്ന് . പിന്നെ ലവന്റെ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു :)

Comments
പെരുനാള് ആയിട്ട് ഭക്ഷണം പോലും കഴിക്കാതെ കിടന്നുറക്കമായിരിന്നു എന്റെ സഹ മുറിയന്മാര്..